കോഴിക്കോട്: നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി.ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കട്ടിപ്പാറ ഇസ്ലാഹുല് അഥ്ഫാല് സുന്നി മദ്രസയില്‍ നടന്ന ചടങ്ങില്‍ നേത്രദാന സമ്മതപത്രം കൈമാറി പി.കെ ഫിറോസ് എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുജാത മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്സല് ദിനാചരണ സന്ദേശം നല്കി.
പരിപാടിയോടനുബന്ധിച്ച് നടത്തിയ നേത്രപരിശോധന ക്യാമ്പില്‍ 120 പേര് പങ്കെടുത്തു. പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാനത്തിനുള്ള സമ്മതപത്രവും എംഎല്‍എ സ്വീകരിച്ചു.